
ചെറുതുരുത്തി: ലോക കാഴ്ചാ ദിനത്തോടനുബന്ധിച്ച് ചെറുതുരുത്തി പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജ് നേത്രരോഗ വിഭാഗം ഒക്ടോബർ 9, 10, 11 തിയതികളിൽ സൗജന്യ നേത്ര പരിശോധനയും മരുന്നു വിതരണവും സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മുതൽ നാല് വരെ പി.എൻ.എൻ.എം ആയുർവേദ കോളേജ് ആശുപത്രിയിൽ നടക്കുന്ന ക്യാമ്പിന് നേത്രരോഗ വിദഗ്ദ്ധരായ ആയുർവേദ ഡോക്ടർമാർ നേതൃത്വം നൽകും. കുട്ടികളിലെ കാഴ്ച വൈകല്യങ്ങൾ, തിമിരം, ഗ്ലോക്കോമ തുടങ്ങിയ വിവിധ രോഗങ്ങൾക്കുള്ള വിശദമായ നേത്രപരിശോധനയും സൗജന്യ മരുന്നു വിതരണവും ഉണ്ടായിരിക്കും.