baik-

വരടിയം : മുണ്ടൂർ കൊട്ടേക്കാട് റോഡിൽ വരടിയം കമ്പി പാലം പരിസരത്ത് പാലം പണിക്കായെടുത്ത വലിയ കുഴിയിൽ ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. റോഡിൽ കുഴി എടുക്കുമ്പോൾ മുന്നറിയിപ്പ് മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് പ്രശ്നമെന്ന് നാട്ടുകാർ. കൈപ്പറമ്പ് പുറ്റേക്കര ആളൂർ തോമസ് മകൻ വിമേഷിനാണ് (35) പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു അപകടം. യുവാവ്, ജോലി കഴിഞ്ഞ് കൊട്ടേക്കാട് ഭാഗത്ത് നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഒരു റിബൺ അല്ലാതെ വേറെ ഒരു സൂചനാ ബോർഡ് പോലും പ്രദേശത്തില്ല. പരിക്കേറ്റ വിമേഷിനെ നാട്ടുകാർ ഉടൻ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലെത്തിച്ചു.

പുഴയ്ക്കൽ റോഡിൽ വാഹനങ്ങളുടെ ബ്ലോക്ക് കാരണം വാഹനങ്ങൾ കൂടുതലും കൊട്ടേക്കാട് മുണ്ടൂർ വഴിയിലൂടെയാണ് കടന്നുപോകുന്നത്.