vellarmala
1

കൊടുങ്ങല്ലൂർ : ഉരുൾപ്പൊട്ടലിൽ കനത്ത നഷ്ടം സംഭവിച്ച വയനാട് വെള്ളാർമല സ്‌കൂളിലെ അർഹരായ 57 വിദ്യാർത്ഥികൾക്ക് കെ.കെ.ടി.എം സീഡ്‌സ് 1.25 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി വാഹനം വാങ്ങുന്നതിന് ഒരു ലക്ഷം രൂപ സ്‌കൂൾ പി.ടി.എ ഫണ്ടിലേക്കും കൈമാറി. മേപ്പാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങ് ഹെഡ് മാസ്റ്റർ വി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.കെ.ടി.എം സീഡ്‌സ് സെക്രട്ടറി വി.ആർ. സുധീഷ് അദ്ധ്യക്ഷനായി. ടി.കെ. നജുമുദ്ദീൻ, അഡ്വ. ഭാനുപ്രകാശ്, ഒ.എസ്. ജനിഫർ എന്നിവർ സംസാരിച്ചു. കെ.കെ. പ്രിയേഷ്, അജിത്ത് പോളക്കുളത്ത്, പി.എസ്. സുനിൽ കുമാർ, എം.എൻ. ബിനു എന്നിവർ വിദ്യാർത്ഥികൾക്കുള്ള ധനസഹായങ്ങൾ വിതരണം ചെയ്തു.