 
കൊടുങ്ങല്ലൂർ : പി. വെമ്പല്ലൂർ ബാബാ സായി എഡ്യുക്കേഷണൽ ട്രസ്റ്റിന്റെ ഈ വർഷത്തെ സായിരത്‌ന പുരസ്‌കാരം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക്. 13 ന് പി. വെമ്പല്ലൂർ ശ്രീസായ് വിദ്യാഭവനിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും. റിട്ട. സുപ്രണ്ട് ഒഫ് പൊലീസ് പി.എൻ. ഉണ്ണിരാജ, കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രം പാരമ്പര്യ മേൽശാന്തി സത്യധർമ്മൻ അടികൾ, പറവൂർ ജൂബിലി ഹോം ഡയറക്ടർ ഫാ. ജോസഫ് മാളിയേക്കൽ, ഏർലി ചൈൽഡ് ഹൂഡ് എഡ്യുക്കേറ്റർ ആൻഡ് ട്രാൻസ്‌ഫോർമേഷണൽ കോച്ച് എ.കെ. സസീമ, ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ ദേശീയ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. എം.എസ്. മുരളീധരൻ എന്നിവർ പങ്കെടുക്കും. നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് ഗ്രന്ഥപൂജ, കുട്ടികൾക്ക് വിദ്യാരംഭം, സംഗീത നൃത്ത വേദ വാദ്യോപകരണങ്ങളുടെ അരങ്ങേറ്റം എന്നിവയുണ്ടാകുമെന്ന് ട്രസ്റ്റ് ചെയർമാൻ ടി. ബാലകൃഷ്ണൻ, അക്കാഡമിക് ഡയറക്ടർ സി. വിജയകുമാരി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ. വരദ ബി. മേനോൻ, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ടി. ജയകുമാർ, സ്‌കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ.വി. ഷാജി, സി. നന്ദകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.