 
പുതുക്കാട്: ആമ്പല്ലൂരിലെ സംസ്ഥാന ഫിലിം ഡവലപ്പ്‌മെന്റ് കോർപ്പറേഷന്റെ തീയേറ്റർ സമൂച്ചയത്തിന്റെ നിർമ്മാണം നടത്തുന്ന കരാറുകാരനെ അടിയന്തിരമായി ഒഴിവാക്കാൻ മന്ത്രി സജി ചെറിയാൻ നിർദ്ദേശം നൽകി. തീയേറ്റർ സമുച്ചയ നിർമ്മാണം സ്തംഭനാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയും അടിയന്തിര നടപടികൾ ആവശ്യപ്പെട്ടും കെ. കെ.രാമചന്ദ്രൻ എം.എൽ.എ മന്ത്രിക്ക് നൽകിയ കത്തിനെ തുടർന്ന് ചേർന്ന യോഗത്തിലാണ് നടപടി. തിയേറ്റർ നിർമ്മാണവുമായി ബന്ധപ്പെട്ട് ഈ മാസം 18 ന് സാംസ്‌കാരിക വകുപ്പിന്റെ ഉന്നത തല സംഘം തീയേറ്റർ സമൂച്ചയം സന്ദർശിക്കും. മന്ത്രി സജി ചെറിയന്റെ ചേമ്പറിൽ ചേർന്ന യോഗത്തിൽ കെ. കെ രാമചന്ദ്രൻ എം.എൽ.എ, അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊർപഡെ, ഷാജി എൻ. കരുൺ തുടങ്ങിയവർ പങ്കെടുത്തു.