പെരിങ്ങോട്ടുകര : കാനാടിക്കാവ് വിഷ്ണുമായ സ്വാമി ക്ഷേത്രത്തിൽ നവരാത്രി നൃത്ത സംഗീതോത്സവത്തിന് ഇന്ന് രാവിലെ 10ന് തുടക്കം. മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് നേടിയ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററെ ചടങ്ങിൽ മഠാധിപതി ഡോ. വിഷ്ണുഭാരതീയ സ്വാമി ആദരിക്കും. 11ന് രാവിലെ സംഗീതോത്സവം, വൈകിട്ട് നൃത്തനൃത്ത്യങ്ങൾ, രാത്രി സെമി ക്‌ളാസിക്കൽ ഡാൻസ്. 12ന് രാവിലെ മുതൽ സംഗീതോത്സവം, വൈകിട്ട് 6ന് ഭക്തിഗാനമേള, തുടർന്ന് തിരുവാതിരക്കളി, മംസൂർ കലാനിധി സ്‌കൂൾ ഒഫ് ഡാൻസിന്റെ ഭരതനാട്യം എന്നിവ അരങ്ങേറും. 13ന് രാവിലെ സംഗീതാർച്ചന, വിദ്യാരംഭം കുറിക്കൽ. പ്രൊഫ. എസ്.കെ. വസന്തൻ, ഡോ. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകും.