 
തൃശൂർ: ലോകകാഴ്ച ദിനത്തോട് അനുബന്ധിച്ച്, കുട്ടികളുടെ കാഴ്ച സംരക്ഷണത്തിന് പ്രാധാന്യം മനസിലാക്കി പ്രവർത്തിക്കുമെന്ന് രക്ഷിതാക്കൾ പ്രതിജ്ഞ ചെയ്തു. രാമവർമ ജില്ലാ ആയുർവേദ ആശുപത്രിയിൽ ലോക കാഴ്ചദിന പരിപാടികളുടെ ഉദ്ഘാടനത്തിലായിരുന്നു പ്രതിജ്ഞ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപ്പറമ്പിൽ അദ്ധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പർ എ.വി. വല്ലഭൻ, എച്ച്.എം.സി മെമ്പർ ബഫീഖ് ബക്കർ, ഡോ. ഹനിനി എം. രാജ്, ഡോ. മേരി സെബാസ്റ്റ്യൻ, ഡോ. പി.കെ. നേത്രദാസ്, ഡോ. പി.എൽ. ജിഷ എന്നിവർ സംസാരിച്ചു.