1

തൃശൂർ: പട്ടികജാതി - വർഗ സംവരണത്തിൽ ക്രീമിലെയറും ഉപസംവരണവും നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സംവരണ സംരക്ഷണ സമിതി 12ന് ഇരിങ്ങാലക്കുടയിൽ ജില്ലാ കൺവെഷൻ നടത്തുമെന്ന് ഭാരവാഹികൾ. വൈകിട്ട് മൂന്നിന് മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന കൺവെൻഷൻ കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. പട്ടിക വിഭാഗ സംവരണം ഭരണഘടനയുടെ ഒമ്പതാം പട്ടികയിൽ ഉൾപ്പെടുത്തുക, ജാതി സെൻസൻസ് നടത്തി പ്രാതിനിധ്യക്കുറവുള്ള വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭിക്കുന്നതിന് നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഇ.കെ. മോഹൻദാസ്, മണികണ്ഠൻ കാട്ടാമ്പിള്ളി, എസ്. കുമാർ അന്തിക്കാട്, പി.ആർ. സുഭമണി തുടങ്ങി വിവിധ ദളിത് സംഘടന നേതാക്കൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ഇ.കെ. മോഹൻദാസ്, സെക്രട്ടറി കെ. സന്തോഷ് കുമാർ, എ.സി. ശ്രീധരൻ, സന്തോഷ് മുല്ല, ഏ.കെ. സുലോചന എന്നിവർ പങ്കെടുത്തു.