1

തൃശൂർ: സംസ്ഥാന മാസ്റ്റേഴ്‌സ് നീന്തൽ ചാമ്പ്യൻഷിപ്പ് 12, 13 തീയതികളിൽ തൃശൂർ വിമല കോളേജ് അക്വാട്ടിക് കോംപ്ലക്‌സിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. എല്ലാ ജില്ലകളിൽ നിന്നുമായി പുരുഷ, വനിത വിഭാഗങ്ങളിൽ 340 പേർ പങ്കെടുക്കും. 25 മുതൽ 90 വയസിന് മുകളിലുള്ളവർ വരെ പങ്കെടുക്കും. അമ്പത് മീറ്റർ മുതൽ നാനൂറ് മീറ്റർ വരെയുള്ള ഫ്രീ സ്റ്റൈൽ, ബ്രസ്റ്റ്, ബാക്ക് സ്‌ട്രോക്കുകൾ, ബട്ടർ ഫ്ലൈ, റിലേ മത്സരങ്ങൾ ഉണ്ടാകും. 12ന് രാവിലെ 9.30ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷനാകും. മന്ത്രി ആർ. ബിന്ദു ഫ്‌ളാഗ് ഓഫ് ചെയ്യും. 13ന് നടക്കുന്ന സമാപന സമ്മേളനം ജസ്റ്റിസ് പി.എം. മനോജ് ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ജയപ്രകാശ്, പ്രഭാകരൻ വെള്ളൂർ, സി. മുരളീധരൻ, ഡിറ്റോ വിജയകുമാർ എന്നിവർ പങ്കെടുത്തു.