1

തൃശൂർ: പെൻഷൻ പരിഷ്കരണ - ക്ഷാമാശ്വാസ കുടിശ്ശിക ഒറ്റത്തവണയായി അനുവദിക്കുക, ക്ഷാമബത്ത ഗഡുക്കൾ അനുവദിക്കുക, ഉത്സവബത്ത ഉയർത്തുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക, ശമ്പള- പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.എസ്.പി.യുവിൻ്റെ ആഭിമുഖ്യത്തിൽ പെൻഷൻകാർ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ആർ.എ. ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഇ.വി. ദശരഥൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. ചന്ദ്രമോഹൻ, ജില്ലാ ട്രഷറർ ജോസ് കോട്ടപ്പറമ്പിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ. ഹാരിഫാബി, കെ.എം. ശിവരാമൻ, എം. തുളസി എന്നിവർ പ്രസംഗിച്ചു. മാർച്ചിന് കെ.എസ്. ജോർജ്, ജോയി മണ്ടകത്ത്, കെ. ഗോപിനാഥൻ, ജോസഫ് മുണ്ടശ്ശേരി, മെജോ ബ്രൈറ്റ്, വി.എൻ. വിജയഗോപാൽ, കെ.കെ. കാർത്തികേയമേനോൻ എന്നിവർ നേതൃത്വം നൽകി.