മാള: മാള പഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ചങ്ങമ്പുഴ അനുസ്മരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നബീസത്ത് ജലീൽ അദ്ധ്യക്ഷയായി. മോഹൻ മച്ചാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. സാബു പോൾ എടാട്ടുകാരൻ, അമ്പിളി സജീവ്, കെ.സി. വർഗീസ്, വിയോ വർഗീസ്, അനിത ജയരാജൻ എന്നിവർ പങ്കെടുത്തു.