തൃശൂർ: ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ ജില്ലാ കൺവെൻഷൻ ഡിസംബറിൽ തൃശൂരിൽ നടത്താൻ തീരുമാനിച്ചു. ജില്ലയിലെ മികച്ച എസ്.എൻ.ഡി.പി യോഗം യൂണിയനും ശാഖയ്ക്കുമുള്ള പത്രാധിപർ കെ. സുകുമാരൻ അവാർഡും പണക്കിഴിയും കൺവെൻഷനിൽ വിതരണം ചെയ്യും. പെൻഷനേഴ്‌സ് കൗൺസിൽ ജില്ലാ കമ്മിറ്റി യോഗം കേന്ദ്ര സമിതി സെക്രട്ടറി അഡ്വ. എം.എൻ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.കെ. ഹരിദാസ് അദ്ധ്യക്ഷനായി. എ.വി. സജീവ്, ഡോ. ഷിബു പണ്ടാല, എം.കെ. നാരായണൻ, എ.ആർ. നരേന്ദ്രൻ, സി.എസ്. ശശിധരൻ, കെ.ആർ. ഉണ്ണിക്കൃഷ്ണൻ, കെ.എസ്. രമേശൻ, സ്വാമിനാഥൻ, കെ.കെ. ബാബു, ചന്ദ്രൻ കൊടപ്പുള്ളി, നിർമ്മൽ തമ്പാൻ എന്നിവർ പങ്കെടുത്തു. ഒക്ടോബർ 15ന് ഹോട്ടൽ എലൈറ്റിൽ കൂടുന്ന സ്വാഗതസംഘം രൂപീകരണയോഗം യോഗം കൗൺസിലർ പി.കെ. പ്രസന്നൻ ഉദ്ഘാടനം ചെയ്യും.