 
തൃശൂർ: എഴുത്തിലെ ആദർശനിഷ്ഠ വ്യക്തിജീവിതത്തിൽ ഉടനീളം ആചരിച്ച സി.വി. ശ്രീരാമൻ സത്യബോധത്തിന്റെ ഉദാത്ത മാതൃകയാണെന്ന് ടി.എൻ. പ്രതാപൻ. സി.വി. യുടെ 17-ാം ചരമവാർഷിക ദിനത്തിൽ അയനം സാംസ്‌കാരിക വേദി സംഘടിപ്പിച്ച സി.വി. ശ്രീരാമൻ സ്മൃതിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തിൽ നിന്ന് ഭിന്നമായ ജീവിതമോ, ജീവിതത്തിൽ നിന്ന് ഭിന്നമായ എഴുത്തോ സി.വിയിൽ കാണാൻ കഴിയില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ കഥാകൃത്ത് എൻ. രാജൻ പറഞ്ഞു. അയനം ചെയർമാൻ വിജേഷ് എടക്കുന്നി അദ്ധ്യക്ഷനായി. എം.എൻ. വിനയകുമാർ, ഡോ. പ്രഭാകരൻ പഴശ്ശി, വി.കെ.കെ. രമേഷ്, എം. ഹരിദാസ്, എൻ. ശ്രീകുമാർ, എ. സേതുമാധവൻ, ജേക്കബ് ബെഞ്ചമിൻ, ടി.ജി. അജിത, ആർ. ശ്രീലതവർമ, ശ്രീജ നടുവം, എം.ആർ. മൗനീഷ്, ടി.പി. ബെന്നി, ടി.എം. അനിൽകുമാർ, യു.എസ്. ശ്രീശോഭ് എന്നിവർ പ്രസംഗിച്ചു.