1

തൃശൂർ: ഈശ്വരനെയടക്കം സമസ്ത ജീവിത സങ്കൽപ്പങ്ങളെയും ചോദ്യം ചെയ്ത കവിയായിരുന്നു എം.എൻ. പാലൂരെന്ന് സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ. വ്യത്യസ്ത രീതികളിലുള്ള അനേകം കവിതകൾ കൊണ്ട് ആധുനികതയെ മുന്നോട്ടുകൊണ്ടുപോയ കവികളിൽ പാലൂരിന് സവിശേഷമായ സ്ഥാനമുണ്ടെന്നും പറഞ്ഞു.
പാലൂരിന്റെ ആറാം ചരമവാർഷിക ദിനത്തിൽ പാലൂർ സൗഹൃദവേദി പെരുവനം വില്ലേജ് ഇന്റർനാഷണൽ ഫെസ്റ്റിവലിന്റെ സഹകരണത്തോടെ നടത്തിയ പാലൂർ അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അഡ്വ. കെ.എൻ.കെ. നമ്പൂതിരി അദ്ധ്യക്ഷനായി. അഷ്ടമൂർത്തി, പ്രൊഫ. എൻ. അജയകുമാർ, പ്രൊഫ. ബി. പാർവതി, കൃഷ്ണൻ കുറൂർ, സുരേഷ് ശ്രീകണ്‌ഠേശ്വരം, വടക്കേടത്ത് പദ്മനാഭൻ, തുടങ്ങിയവർ പ്രസംഗിച്ചു. പാലൂരിന്റെ ശ്ലോകങ്ങൾ ഉൾപ്പെടുത്തി പ്രത്യേക ശ്ലോകസദസും ഉണ്ടായിരുന്നു.