rk1-

ചെന്ത്രാപ്പിന്നി പെരുമ്പടപ്പ തലാപുരം ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവ കലാപരിപാടികൾ പിന്നണി ഗായകൻ അനു വി. കടമ്മനിട്ട നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം : ചെന്ത്രാപ്പിന്നി പെരുമ്പടപ്പ തലാപുരം ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് കലാപരിപാടികൾക്ക് തുടക്കമായി. പിന്നണി ഗായകൻ അനു വി. കടമ്മനിട്ട നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണ സമിതി ഭാരവാഹികളായ കെ. ഗോപകുമാർ, പി.ആർ. രാജേഷ്, ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായ സുശീല രവീന്ദ്രനാഥൻ, മഞ്ജു ബിജു, സ്വാതി സുമീഷ്, ശ്രീജ രജീഷ്, വസന്ത ആത്മജൻ, സിന്ധു സുനിൽ തുടങ്ങിയവർ പങ്കെടുത്തു. അനു വി. കടമ്മനിട്ട അവതരിപ്പിച്ച സൗപർണികാമൃതം സംഗീത സദസ് അരങ്ങേറി. ഇന്നലെ രാത്രി നൃത്ത സംഗീതാർച്ചന, തിരുവാതിരക്കളി എന്നിവ നടന്നു. 11ന് രാത്രി 7.30ന് നൃത്ത സംഗീതാർച്ചന, തുടർന്ന് ഭക്തിഗാന സുധ, ശ്രീരുദ്ര നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങൾ, ഭാവയാമി സമാജത്തിന്റെ തിരുവാതിരക്കളി. 12ന് രാത്രി 7.30ന് ഗോവിന്ദ് വേലായുധും ജോയ്‌സ് ആദർശും ചേർന്ന് അവതരിപ്പിക്കുന്ന ഗാനമേള, 13ന് വിദ്യാരംഭം, നാമാർച്ചന എന്നിവ നടക്കും.