
തൃശൂർ: ഗാന്ധിജിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് 'ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും' എന്ന വിഷയത്തിൽ ഖാദി ഗ്രാമ വ്യവസായ വകുപ്പ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 18ന് രാവിലെ 10.30ന് സാഹിത്യ അക്കാഡമിയുടെ ചങ്ങമ്പുഴ ഹാളിലാണ് മത്സരം. 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഒരു സ്‌കൂളിൽ നിന്ന് 2 കുട്ടികൾക്ക് പങ്കെടുക്കാം. രാവിലെ 9.30ന് രജിസ്‌ട്രേഷൻ ആരംഭിക്കും. ആദ്യ രണ്ട് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും മൊമെന്റോയും നൽകും. വിശദവിവരത്തിന് ഫോൺ: 0487 2338699.