1

തൃശൂർ: രാമായണ സാരാംശം സംഗ്രഹിച്ച് തൃശൂർ പുറനാട്ടുകര സ്വദേശി ആറ്റൂർ സന്തോഷ് കുമാർ രചിച്ച അഞ്ച് മില്ലിമീറ്റർ നീളവും വീതിയുമുള്ള 'കുഞ്ഞിരാമായണത്തിന്, മൂന്ന് സെന്റിമീറ്റർ നീളത്തിലും വീതിയിലും' സംസ്‌കൃതം, ഇംഗ്‌ളീഷ്, തമിഴ്, ഹിന്ദി പതിപ്പുകൾ. ഇവയുടെ പ്രകാശനം നാളെ വൈകിട്ട് നാലിന് നെടുപുഴ കസ്തൂർബ കേന്ദ്രം വനിതാ വായനശാലയിൽ പ്രബുദ്ധകേരളം എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ, സീതാറാം ആയുർവേദ എം.ഡി ഡോ.ഡി.രാമനാഥൻ, അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ, ഗാന്ധി പീസ് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് വി.എസ്.ഗിരീശൻ എന്നിവർ നിർവഹിക്കും. സുധീർ മാങ്കുഴി, ഡോ.എം.കെ.ഷീബ, ടി.പി.ശോഭ, എം.എസ്.ഗിരീഷ്‌കുമാർ, ഡോ.പി.ആർ.രമ്യ, ഡോ.നന്ദകിഷോർ തിവാരി എന്നിവരാണ് മൊഴി മാറ്റിയത്.
24,000 ശ്‌ളോകത്തിലെ ആശയത്തെ 603 വാക്കിലൊതുക്കി മാസങ്ങൾക്ക് മുമ്പ് സന്തോഷ്‌കുമാർ പ്രസിദ്ധീകരിച്ച 'സൂക്ഷ്മസംക്ഷിപ്ത രാമായണം' വായിക്കാൻ ലെൻസ് വേണമായിരുന്നു. എന്നാൽ മൊഴിമാറ്റിയ പതിപ്പുകൾ ലെൻസില്ലാതെ വായിക്കാം. പുത്രകാമേഷ്ടി മുതലുള്ള കഥാസാരമുണ്ട്. ബംഗാളി, ഒറിയ, കന്നഡ, തെലുങ്ക്, ഗുജറാത്തി ഭാഷകളിലേക്കും താമസിയാതെ മൊഴിമാറ്റും. സ്വന്തം പ്രസിലാണ് അച്ചടി.

ചുരുക്കിയത് ഇങ്ങനെ

ഒരു പേജിൽ രണ്ടോ മൂന്നോ വാക്ക്. 'അയോദ്ധ്യ ഉത്സവത്തിൻ നിറവിൽ' എന്നാണ് തുടക്കം. ദശരഥന് കുട്ടികളുണ്ടാകുന്നതിൽ അയോദ്ധ്യയിലുണ്ടായ ആനന്ദത്തെയാണ് ഇങ്ങനെ സംഗ്രഹിച്ചത്. പുത്രകാമേഷ്ടിയെപ്പറ്റിയുള്ള വിവരണത്തെ 'ഇവിടെ പുത്രകാമേഷ്ടി' എന്നതിലൊതുക്കി. ആന്ദനം നിറഞ്ഞ നിമിഷം, ഉത്തമരാം കൗസല്യ, കൈകേയി, പത്‌നിമാർക്കെല്ലാം വേദപായസം തുടങ്ങിയ വാക്കുകളിലൂടെയാണ് തുടർന്നുള്ള കഥാസംഗ്രഹം.

സന്തോഷ്‌ കുമാറിന്റെ ഭാര്യ രഞ്ജിത. മക്കൾ: സഞ്ജിത്ത് (എം.ബി.ബി.എസ് വിദ്യാർത്ഥി), ശ്രീശാന്ത് (പത്താം ക്‌ളാസ്

).

കുഞ്ഞിരാമായണം

പേജ് 214
വില 250

ലോകത്തിലെ ഏറ്റവും ചെറിയ രാമായണമായിരിക്കുമിത്. അദ്ധ്യാത്മ, കമ്പ, കണ്ണശ്ശരാമായണം വായിച്ചാണ് ആശയം സംഗ്രഹിച്ചത്.


ആറ്റൂർ സന്തോഷ്‌കുമാർ.