1

തൃശൂർ : അഖില ഭാരതീയ പൂർവ സൈനിക സേവാ പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം മേജർ ജനറൽ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മേജർ ജനറൽ ഡോ.പി.വിവേകാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.
രാഷ്ട്രം കാർഗിൽ യുദ്ധവിജയത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന വേളയിൽ തലസ്ഥാനത്തെ ആക്കുളത്ത് യുദ്ധസ്മാരകം യാഥാർത്ഥ്യമാക്കണമെന്ന് സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ദേശിയ സെക്രട്ടറി മുരളീധര ഗോപാൽ, സംഘടന സെക്രട്ടറി കെ.സേതുമാധവൻ, മധു വട്ടവിള , കേണൽ എം.അച്യുതൻ, പി.ആർ.രാജൻ, എസ്.സഞ്ജയൻ, ക്യാപ്ടൻ കെ.ഗോപകുമാർ, ട്രഷറർ പി.പി.ശശിധരൻ, വി.ലത, പി.സി.സുഗത, ആർ.വി.അനിൽകുമാർ എന്നിവർ സംസാരിച്ചു.