ആറാട്ടുപുഴ: ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ രാവിലെ 6.30 മുതൽ സമൂഹ അക്ഷരപൂജ നടക്കും. സരസ്വതീ മണ്ഡപത്തിലെ പൂജയ്ക്കു ശേഷമാണ് മുൻവശത്തെ വിളക്കുമാടത്തറയിൽ സമൂഹ അക്ഷര പൂജ നടക്കുന്നത്. ക്ഷേത്രത്തിന്റെ തെക്കെ വിളക്കുമാടത്തറയിലെ മണലിൽ ആദ്യാക്ഷര പുണ്യ സ്മരണയിൽ പ്രായഭേദമെന്യേ നൂറുകണക്കിന് ഭക്തർ ഒരുമിച്ച് അക്ഷരമാല എഴുതും. 11 വരെ സമൂഹ അക്ഷരപൂജ തുടരും. രാവിലെ സരസ്വതി പൂജയ്ക്കുശേഷം 6.30ന് എഴുത്തിനിരുത്തൽ ആരംഭിക്കും. ശാസ്താവിന്റെ തിരുനടയിലാണ് കുഞ്ഞോമനകൾക്ക് ഹരിശീ കുറിക്കുക. ആറാട്ടുപുഴ വാരിയത്ത് രമേഷ് വാരിയർ എഴുത്തിനിരുത്തലിന് നേതൃത്വം നൽകും.