nelvitth

അടാട്ട്: നെൽ കർഷകർക്ക് വിത്തും കുമ്മായവും കൃഷി ചെലവും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം അടാട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ശ്രീനിവാസൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. വിപിൻ അദ്ധ്യക്ഷനായി. ഒരു ഏക്കറിന് സൗജന്യമായി 32 കിലോ നെൽവിത്തും സബ്‌സിഡി നിരക്കിൽ 140 കിലോ കുമ്മായവും കൃഷിചെലവും പദ്ധതി വഴി അടാട്ട് പഞ്ചായത്തിലെ കോൾ കർഷകർക്ക് ലഭ്യമാകും. ആകെ 75ലക്ഷം രൂപയാണ് കൃഷിക്കായി പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. യോഗത്തിൽ ശ്രീഷ്മ അഭിലാഷ്, വി.എസ്. ശിവരാമൻ, അശ്വതി ഗോപിനാഥ്, ബിനിത തോമസ്,വി.എൻ. മോഹിനി എന്നിവർ സംസാരിച്ചു.