babu

തൃശൂർ : ജാതി സെൻസസ് നടത്തണമെന്ന് ഐക്യ വേട്ടുവ മഹാസഭ ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പാക്കുന്നതിന് ജാതി തിരിച്ച് കണക്കെടുപ്പ് അനിവാര്യമാണ്. സാമൂഹികവും വിദ്യാഭ്യാസപരവും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കും മത ന്യൂനപക്ഷങ്ങൾക്കും പ്രത്യേക പരിരക്ഷകളും അവകാശങ്ങളും ഭരണഘടന ഉറപ്പ് നൽകുന്നുണ്ടെന്നും ഐക്യ വേട്ടുവ മഹാസഭ യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് രവി ചെറാട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എസ്.ജയചന്ദ്രൻ, ബാബു ചിങ്ങാരത്ത്, ടി.കെ.വിശ്വനാഥൻ, ടി.സി.കൃഷ്ണൻ, സാജൻ ഒളരി, ടി.എസ്.ചന്ദ്രൻ എന്നിവർ സംസാരിച്ചു. പുതിയ സെക്രട്ടറിയായി ബാബു ചിങ്ങാരത്തിനെ തിരഞ്ഞെടുത്തു.