accident-

കുന്നംകുളം: കക്കാട് യേശുദാസ് റോഡിൽ നിന്നുള്ള വൺവേയിൽ കയറ്റം കയറുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട ലോറി പിറകോട്ടിറങ്ങി വീട്ടുമതിലും വൈദ്യുത പോസ്റ്റും ഇടിച്ചുതകർത്തു. ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. അറ്റകുറ്റപണി കഴിഞ്ഞ തൊഴിയൂർ സ്വദേശി രജീഷിന്റെ ഉടമസ്ഥതയിലുള്ള മിനിലോറി പെയിന്റിംഗിനായി പാറേമ്പാടത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മതിൽ ഇടിച്ചുതകർത്തത്. മേഖലയിൽ പൂർണമായി ഗതാഗതവും വൈദ്യുതബന്ധവും തടസപ്പെട്ടു. കുന്നംകുളം സ്വദേശി ഏറത്ത് ശ്രീധരന്റെ വീട്ടുമതിലാണ് ഇടിച്ചുതകർത്തത്. അപകടത്തിൽ മേഖലയിലെ വൈദ്യുത പോസ്റ്റും കേബിളും തകർന്നു. സമീപത്ത് നിറുത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് വൈദ്യുതക്കമ്പി വീണ് വാഹനങ്ങൾക്ക് കേടുപാടുണ്ടായി. കുന്നംകുളം സബ് ഇൻസ്‌പെക്ടർ ജ്യോതിസ്, സിവിൽ പൊലീസ് ഓഫീസർ ഷംനാദ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എന്നിവർ തുടർനടപടി സ്വീകരിച്ചു.