1

കുന്നംകുളം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ 60-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കുന്നംകുളത്ത് മെഗാ നേത്ര മെഡിക്കൽ ക്യാമ്പ് ഇന്ന് . രാവിലെ 9.30 മുതൽ കോൺഗ്രസ് സോഷ്യൽ മീഡിയ കൂട്ടായ്മ, ആസാദ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ടൗൺഹാളിലാണ് ക്യാമ്പ്. കൊച്ചിൻ ഐ ഫൗണ്ടേഷന്റെ മലപ്പുറം വിംഗിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ 75 58 99 27 77 , 98 46 12 20 40 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യാം.

ഗുരുതര രോഗങ്ങളും ശസ്ത്രക്രിയയും ആവശ്യമുള്ളവർക്ക് ആദ്യപരിഗണന നൽകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ സലീൽ അറയ്ക്കൽ, അബ്ദുൾ ഇല്ലത്തയിൽ, ആബിദ വടുതല,പി.എം.യൂസഫ് എന്നിവർ പങ്കെടുത്തു.