anil

തൃശൂർ : രവീന്ദ്രഗാന സംഗീത സന്ധ്യയിലൂടെ സംഗീത സംവിധായകൻ രവീന്ദ്രന് ആത്മാഞ്ജലി അർപ്പിക്കാനൊരുങ്ങി അനിൽ ആഗ്രഹ. സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും പാട്ടിനെ പ്രണയിക്കുന്ന അനിൽ നാളെ മതിക്കുന്ന് ക്ഷേത്രത്തിൽ രവീന്ദ്രൻ മാസ്റ്ററുടെ 20 ഗാനങ്ങൾ ആലപിക്കും. വൈകിട്ട് അഞ്ച് മുതൽ രാത്രി എട്ടുവരെ നടക്കുന്ന സംഗീത സന്ധ്യയിൽ ടി.ജി.രവി, യോശുദാസിന്റെ ശിഷ്യൻ ബേബി, മോഹൻ സിത്താര എന്നിവർ പങ്കെടുക്കും. വിവാഹച്ചടങ്ങുകളിലും മറ്റ് പരിപാടികളിലും പാടുന്ന അനിൽ അടുത്തിടെ കല്യാണവീട്ടിൽ പാടിയ പാട്ട് യുട്യൂബിൽ രണ്ടേമുക്കാൽ ലക്ഷം പേരാണ് കണ്ടത്. കേരള പഴനി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തുന്നവരുടെ തലമുണ്ഡനം ചെയ്യുന്ന ജോലി ചെയ്തു വരികയാണ് അനിൽ.