പുതുക്കാട്: അപകടങ്ങളും അപകട മരണങ്ങളും തുടർച്ചയായ പുതുക്കാട് സിഗ്നൽ ജംഗ്ഷനിൽ മേൽപ്പാലം നിർമ്മിക്കാൻ ദേശീയപാത അതോറ്റി. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷന് ദേശീയപാത അതോററ്റിയിൽ നിന്നും ലഭിച്ച മറുപടിയിലാണ് പുതുക്കാട് മേൽപ്പാലം, നെല്ലായി കൊളത്തൂരിൽ സർവീസ് റോഡുകളും നിർമ്മിക്കുമെന്ന് മറുപടി ലഭിച്ചത്. മേൽപ്പാലത്തിന്റെ ഘടനയും വലുപ്പവും പഠനം നടത്തി രൂപരേഖ തയ്യാറാക്കാൻ ദേശീയപാതയുടെ കൊടുങ്ങല്ലൂരിലെ ഓഫീസിനെ ചുമതലപെടുത്തി. പുതുക്കാടിനെ കൂടാതെ ദേശീയ പാത ചാലക്കുടി പോട്ടയിലും മേൽപ്പലം നിർമ്മിക്കുമെന്നും അറിയിച്ചു.
 
പുതുക്കാട് മേൽപ്പാലം നാൾ വഴി
	- ദേശീയപാത നാലു വരിയായതോടെ അപകടങ്ങൾ തുടർക്കഥയായി പുതുക്കാട്,ആമ്പല്ലൂർ ജംഗ്ഷൻ
- പ്രക്ഷോഭത്തെ തുടർന്ന് ദേശീയപാത അതോറ്റി സിഗ്നൽ സ്ഥാപിച്ചു.
- വീണ്ടും അപകടങ്ങൾ വർദ്ധിച്ചതോടെ പുതുക്കാട് സമഗ്ര വികസന സമിതി രംഗത്തെത്തി.
- ഹൈക്കോടതി ഇടപെട്ടു
- പഠനം നടത്താൻ വിദഗ്ദ സംഘം
- അടിപ്പാതയ്ക്ക് ശുപാർശ നൽകി വിദഗ്ദ സംഘം
- അടിപ്പാതയുടെ വലുപ്പത്തെ ചൊല്ലി തർക്കം രൂക്ഷം
- മുരിങ്ങൂർ മോഡൽ അടിപ്പാത നിർമ്മാണത്തിനെതിരെ പ്രതിഷേധം
- രൂപരേഖയിൽ മാറ്റം വരുത്തി ദേശീയ പാത അധികൃതർ
- അടിപ്പാത നിർമ്മിക്കാമെന്ന് ഹൈക്കോടതിൽ രേഖാ മൂലം ഉറപ്പുനൽകി ദേശീയ പാത അതോററ്റി
- മുപ്ലിയം റോഡ് ജംഗ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് വരെ സർവീസ് റോഡിന് ഭൂമി ഏറ്റെടുത്തു
- അടിപ്പാത നിർമ്മാണം വീണ്ടും പ്രതിസന്ധിയിൽ.
- 38 പേർ മരിച്ച പുതുക്കാട് ജംഗ്ഷൻ ബ്ലാക്ക് സ്പോട്ടിൽ നിന്നും ഒഴിവാക്കി പൊലീസ്