
അമല നഗർ : കാൻസർ രോഗം മൂലം മുടി നഷ്ടമായ രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നൽകി അമല മെഡിക്കൽ കോളേജ് പാലിയേറ്റീവ് ദിനാചരണം പ്രിൻസിപ്പൽ ഡോ.ബെറ്റ്‌സി തോമസ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് ഡയറക്ടർ ഫാ.ആന്റണി പെരിഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടർ ഫാ.ജെയ്‌സൺ മുണ്ടൻമാണി, പാലിയേറ്റീവ് വിഭാഗം മേധാവി ഡോ.രാകേഷ് എൽ.ജോൺ, ഡോ.എം.വി.സുനിത, ഡോ.സിസ്റ്റർ ആൻസിൻ, സിസ്റ്റർ ലിത ലിസ്ബത്ത് , കേശദാനം കോ ഓർഡിനേറ്റർ പി.കെ.സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. സ്തനാർബുദം ബാധിച്ച 30 രോഗികൾക്ക് നിറ്റഡ് നോകേഴ്‌സും സൗജന്യമായി വിതരണം ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 250 പേർ മീറ്റിംഗിൽ പങ്കെടുത്തു.