1

പൂമംഗലം: ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഇരിങ്ങാലക്കുട ഏരിയാ പ്രസിഡന്റും പൂമംഗലം പഞ്ചായത്ത് അംഗവും എടക്കുളം എസ്.എൻ.ജി.എസ്.എസ് സ്‌കൂളിലെ മുൻ അദ്ധ്യാപികയുമായിരുന്ന കെ.കെ.രാധയുടെ ഒന്നാം ചരമവാർഷികം മഹിളാ അസോസിയേഷന്റെ പൂമംഗലം വില്ലേജ് കമ്മിറ്റി ആചരിച്ചു. പായമ്മൽ അയോദ്ധ്യാ ഹാളിൽ അനുസ്മരണ സമ്മേളനം മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.തമ്പി, കെ.വി.ജിനരാജ ദാസൻ, വത്സല ബാബു , അംബിക ചാത്തു എന്നിവർ ഓർമ്മകൾ പങ്കുവെച്ചു. സന്ധ്യ വിജയൻ അദ്ധ്യക്ഷത വഹിച്ചു. കവിത സുരേഷ് സ്വാഗതവും ഹൃദ്യ അജീഷ് നന്ദിയും പറഞ്ഞു.