
ചേലക്കര : സംസ്ഥാന സർക്കാരിനെ നിയന്ത്രിക്കുന്നത് സംഘ പരിവാർ നേതാക്കളാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു. അതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ പാർട്ടിയെയും അഴിമതി കേസിൽ ബി.ജെ.പി സംരക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് ചേലക്കര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഒരുക്കം 2024 ഏകദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് ചേലക്കര നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ.സെയ്തലവി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്.റഷീദ്, പി.എം.അമീർ, കെ.എ.ഷറഫുദ്ദീൻ, ആർ.വി.അബ്ദുൾറഹീം, എം.പി.കുഞ്ഞിക്കോയ തങ്ങൾ, കെ.എ.ഹാറൂൺ റഷീദ്, പി.അബ്ദുൽ കരീം, പി.എ.അബ്ദുസ്സലാം, ആയിഷ ഉമ്മർ, ഇ.എച്ച്.യൂസഫ്, പി.എം.അലി എന്നിവർ സംസാരിച്ചു.