c

ആറാട്ടുപുഴ ധർമ്മശാസ്താ ക്ഷേത്രത്തിൽ ആറാട്ടുപുഴ വാരിയത്ത് സുരേഷ് വാരിയരുടെ നേതൃത്വത്തിൽ നടന്ന എഴുത്തിനിരുത്തൽ.

ചേർപ്പ് : ആറാട്ടുപുഴ ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ നടന്നു. ആറാട്ടുപുഴ വാരിയത്ത് രമേഷ് വാരിയർ എഴുത്തിനിരുത്തലിന് നേതൃത്വം നൽകി. സരസ്വതി മണ്ഡപത്തിലെ പൂജയ്ക്ക് ശേഷം മുൻവശത്തെ വിളക്കുമാടത്തറയിൽ സമൂഹ അക്ഷര പൂജയും നടന്നു. പ്രായഭേദമെന്യേ നൂറുകണക്കിന് ഭക്തർ ഒരുമിച്ചു ചേർന്ന് അക്ഷരങ്ങൾ കുറിച്ചു. സരസ്വതിപൂജയ്ക്ക് സമർപ്പിച്ച പുസ്തകക്കെട്ടുകൾ ക്ഷേത്രത്തിലെ ഉച്ചപൂജയ്ക്ക് ശേഷം ഭക്തർ ഏറ്റുവാങ്ങി. ക്ഷേത്രം മേൽശാന്തിമാരായ കൂറ്റമ്പിള്ളി പത്മനാഭൻ നമ്പൂതിരി, മൂർക്കനാട്മന മോഹനൻ നമ്പൂതിരി എന്നിവർ പൂജകൾക്ക് നേതൃത്വം നൽകി. ശാസ്താവിന് സമർപ്പിച്ച കാഴ്ചക്കുലകളും ഭക്തർക്ക് പ്രസാദമായി നൽകി. ആറാട്ടുപുഴ രാജേഷും സംഘവും അവതരിപ്പിച്ച സംഗീതാർച്ചനയും ഉണ്ടായിരുന്നു.