 
പെരിങ്ങോട്ടുകര കാനാടിക്കാവ് വിഷ്ണുമായ സ്വാമി ക്ഷേത്രത്തിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങ്.
പെരിങ്ങോട്ടുകര : കാനാടിക്കാവ് വിഷ്ണുമായ സ്വാമി ക്ഷേത്രത്തിൽ വിദ്യാരംഭച്ചടങ്ങുകൾ നടന്നു. എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് പ്രൊഫ. എസ്.കെ. വസന്തൻ, ഡോ. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കൽ ചടങ്ങിന് നേതൃത്വം നൽകി. ക്ഷേത്രം മഠാധിപതി ഡോ. കെ.കെ. വിഷ്ണുഭാരതീയ സ്വാമികൾ കുട്ടികൾക്ക് ഗായത്രി മന്ത്രമുള്ള കൈപ്പുസ്തകം സമ്മാനിച്ചു. തുടർന്ന് നാട്ടിക ആരിക്കിരി അമ്മ ഗ്രൂപ്പ് അവതരിപ്പിച്ച സെമി ക്‌ളാസിക്കൽ ഡാൻസ്, കൃഷ്ണാനന്ദ വൈഗ, ഉമേഷ് ഐശ്വര്യലക്ഷ്മി എന്നിവരുടെ കീർത്തനാലാപനം എന്നിവ നടന്നു. നാലുദിവസമായി നടന്നുവന്ന നൃത്ത സംഗീതോത്സവത്തിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.