sndp
1

കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയനിലുള്ള ശാഖാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ പ്രവർത്തക യോഗം യൂണിയൻ ഹാളിൽ നടന്നു. യൂണിയൻ ചെയർമാൻ പി.കെ. രവീന്ദ്രൻ അദ്ധ്യക്ഷനായി. കൺവീനർ പി.കെ. പ്രസന്നൻ ആമുഖ പ്രസംഗം നടത്തി. 27ന് നടക്കുന്ന മെറിറ്റ് ഡേയും വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവർക്കുള്ള അഭിനന്ദന ചടങ്ങും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടശൻ ഉദ്ഘാടനം ചെയ്യും. ശാഖാ അംഗത്വ രജിസ്റ്റർ പുതുക്കൽ നടപടി ത്വരിതത്തിലാക്കാനും തീരുമാനിച്ചു. വായ്പ ആവശ്യമുള്ള മൈക്രോഫിനാൻസ് യൂണിറ്റുകൾ കണക്കുകൾ പരിശോധനയ്ക്ക് വിധേയമാക്കി ഓഫിസിൽ രജിസ്റ്റർ ചെയ്യണം. പെരിഞ്ഞനം ഈസ്റ്റ് ശാഖ തയ്യാറാക്കിയ പുതുക്കിയ അംഗത്വ രജിസ്റ്റർ യൂണിയൻ ചെയർമാൻ പി.കെ. രവീന്ദ്രനും കൺവീനർ പി.കെ. പ്രസന്നനും ചേർന്ന് ശാഖാ സെക്രട്ടറി പി.ഡി. ശങ്കരനാരായണനിൽ നിന്നും ഏറ്റുവാങ്ങി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ഡിൽഷൻ കൊട്ടേക്കാട്ട്, കെ.ഡി. വിക്രമാദിത്യൻ, എം.കെ. തിലകൻ, ദിനിൽ മാധവ്, ശാഖാ ഭാരവാഹികളായ ടി.എസ്. സജീവൻ, എം.പി. സച്ചിദാനന്ദൻ, ഷിയ വിക്രമാദിത്യൻ, വി.ജി. ഉണ്ണിക്കൃഷ്ണൻ, കെ.കെ. കുട്ടൻ, കെ.എൻ. വാസുദേവൻ, പി.എൻ. വിജയകുമാർ, ഷൈജ ഷാജി, ഷീജ പാലിയംതുരുത്ത് എന്നിവർ പ്രസംഗിച്ചു.