mammiyur-temple-

ഗുരുവായൂർ: മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞ പത്ത് ദിവസമായി നടന്നുവന്നിരുന്ന നവരാത്രി മഹോത്സവത്തിന് സമാപനം. ഇന്നലെ രാവിലെ ക്ഷേത്രം മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരി സരസ്വതി മണ്ഡപത്തിലെ പൂജകൾ നടത്തി. തുടർന്ന് മേൽശാന്തിമാരായ ശ്രീരുദ്രൻ നമ്പൂതിരി, കെ.ടി.നാരായണൻ നമ്പൂതിരി എന്നിവർ ചേർന്ന് കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചു. വൈകിട്ട് കലാമണ്ഡലം ചിനോഷ് ബാലനും സംഘവും അവതരിപ്പിച്ച സുഭദ്രാഹരണം കഥകളിയോടെയാണ് ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് സമാപനമായത്. ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ, മെമ്പർ കെ.കെ.ഗോവിന്ദ് ദാസ്, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ എൻ.ഷാജി എന്നിവർ നേതൃത്വം നൽകി.