തൃശൂർ: തൃശൂർ താലൂക്കിൽ 2016- 2022 മേയ് മുതൽ 647 വനഭൂമി പട്ടയങ്ങൾ മാത്രമാണ് വിതരണം ചെയ്തതെന്ന് വിവരാവകാശ നിയമപ്രകാരം കൊടുത്ത അപേക്ഷയിൽ മറുപടി. തൃശൂർ താലൂക്കിൽ 1156.201 ഹെക്ടർ വനഭൂമി കേന്ദ്രസർക്കാർ അനുമതി കൊടുത്തിട്ടും പട്ടയം കൊടുത്തിട്ടില്ല. കേന്ദ്രാനുമതി ലഭിച്ചിട്ടും പട്ടയം കൊടുക്കാത്ത 853 അപേക്ഷകൾ തൃശൂർ താലൂക്കിലുണ്ടെന്നുമാണ് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്തിന് ലഭിച്ച മറുപടി.
കുന്നംകുളം താലൂക്കിൽ റവന്യൂവകുപ്പ് സംയുക്ത പരിശോധന പൂർത്തിയായിട്ടുണ്ട്. കേന്ദ്രാനുമതി സമർപ്പിക്കാനുള്ള ലിസ്റ്റിൽ 20 വനഭൂമി പട്ടയങ്ങളുണ്ട്. കേന്ദ്രസർക്കാർ അനുമതി ലഭിച്ച 39 പട്ടയ അപേക്ഷയിൽ നിലവിലുണ്ട്. വനം, റവന്യൂ സംയുക്ത പരിശോധന പൂർത്തിയായ 20 വനഭൂമി പട്ടയങ്ങൾ കേന്ദ്ര അനുമതിക്ക് സമർപ്പിക്കാനുണ്ട്. വനഭൂമിയുമായി ബന്ധപ്പെട്ട് 34 അപേക്ഷകൾ തലപ്പിള്ളി താലൂക്കിൽ നിലവിലുണ്ട്.
ചാലക്കുടി താലൂക്കിൽ വനഭൂമി പട്ടയങ്ങളുമായി ബന്ധപ്പെട്ട് 1322 അപേക്ഷകൾ കേന്ദ്രാനുമതിക്ക് അയയ്ക്കാൻ തയ്യാറാക്കി വരുന്നുണ്ട്. 284.6510 ഹെക്ടർ ഭൂമിയ്ക്ക് കേന്ദ്രാനുമതി ലഭിച്ചിട്ടും പട്ടയം കൊടുത്തിട്ടില്ല. തലപ്പിള്ളി താലൂക്കിൽ സംയുക്ത പരിശോധന പൂർത്തിയാക്കിയ 1265 പട്ടയഅപേക്ഷയുടെ സംയുക്ത പരിശോധന പൂർത്തിയാക്കുന്ന 1811 അപേക്ഷ കൂടി നിലവിലുണ്ടെന്നും പറയുന്നു.