തൃശൂർ: കവി മുല്ലനേഴിയുടെ സ്മരണയ്ക്കായി മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സർവീസ് സഹകരണ ബാങ്കും ചേർന്ന് ഏർപ്പെടുത്തിയ 2024ലെ മുല്ലനേഴി പുരസ്‌കാരത്തിന് നാടക സംവിധായകൻ ശശിധരൻ നടുവിൽ അർഹനായി. 15,001 രൂപയും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. മുല്ലനേഴിയുടെ ചരമവാർഷിക ദിനമായ 22ന് സാഹിത്യ അക്കാഡമിയിൽ അനുസ്മരണച്ചടങ്ങിൽ കെ.സച്ചിദാനന്ദൻ മുല്ലനേഴി പുരസ്‌കാരവും വിദ്യാലയ കാവ്യ പ്രതിഭാ പുരസ്‌കാരവും സമ്മാനിക്കും. ഉച്ചതിരിഞ്ഞ് 3ന് കവിസമ്മേളനവും, 5ന് പുരസ്‌കാരവിതരണവും നടത്തും. അശോകൻ ചരുവിൽ, ഡോ.കാവുമ്പായി ബാലകൃഷ്ണൻ, ഡോ.സി.രാവുണ്ണി എന്നിവരാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ഇന്ത്യക്കകത്തും പുറത്തുമായി നൂറുകണക്കിന് നാടകം സംവിധാനം ചെയ്തിട്ടുണ്ട്.