koodal
1

ഇരിങ്ങാലക്കുട : രണ്ടുദിവസങ്ങളിലായി നടക്കുന്ന കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻഡ് ആർക്കൈവ്‌സ് വാർഷികം ഹയർ എഡ്യുക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ. സി.കെ. ഗോപി അദ്ധ്യക്ഷനായിി. ഡോ. സി.സി. ബാബു മുഖ്യപ്രഭാഷണം നടത്തി. ലാറ്റിനമേരിക്കൻ കരീബിയൻ ട്രേഡ് കൗൺസിൽ ഗുഡ് വിൽ അംബാസിഡർ കെ.ജി. അനിൽകുമാർ, കേരള സംസ്ഥാന വയോമിത്ര അവാർഡ്‌നേടിയ വേണുജി, സദനം കഥകളി അക്കാഡമിയുടെ ആചാര്യ പുരസ്‌കാരം ലഭിച്ച ഗോപി ആശാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം, കെ.ജി. അജയ്കുമാർ, മുളങ്ങാടൻ രാഘവൻ, വി.സി. പ്രഭാകരൻ, മ്യൂസിയം ഡയറക്ടർ കെ. രാജേന്ദ്രൻ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഉഷ നന്ദിനി, മുൻ എം.പി: പ്രൊഫ. സാവിത്രി ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു. കൂടൽമാണിക്യം ക്ഷേത്രത്തിലെ രണ്ട് വട്ട് എഴുത്ത് ലിഖിതങ്ങൾ ഡോ. രാജൻ ഗുരുക്കളും മദ്ധ്യകാല കേരളീയ ക്ഷേത്രങ്ങളിലെ കലയും രാഷ്ട്രീയവും എന്ന വിഷയം കാലിക്കറ്റ് സർവകലാശാലയിലെ ചരിത്രവിഭാഗം മേധാവി ഡോ. വി.വി. ഹരിദാസും അവതരിപ്പിച്ചു. ഡോ. ടി.കെ. നാരായണൻ മോഡറേറ്ററായിരുന്നു. ഡോ. രാധ മുരളീധരൻ, ലിറ്റി ചാക്കോ, സിന്റോ കോങ്കോത്ത്, ഡോ. ഒ.കെ. പ്രവീൺ, ഡോ. വി. ശ്രീവിദ്യ, ഡോ. ജെ. ദീപക് തുടങ്ങിയവർ അനുബന്ധ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.