rk

കയ്പമംഗലം: എസ്.എൻ.ഡി.പി ദേവമംഗലം ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ ചതയം ജന്മനക്ഷത്രാചരണം നടത്തി. ദേവമംഗലം ഗുരു ക്ഷേത്രത്തിൽ ചതയപൂജ, ജന്മനക്ഷത്ര പുഷ്പാഞ്ജലി എന്നീ വഴിപാടുകൾ നടത്തി. ദൈവദശകം തുടങ്ങി ഗുരുദേവ പ്രാർത്ഥന സമൂഹപ്രാർത്ഥനയായി നടത്തി. ദേവമംഗലം ക്ഷേത്രം മേൽശാന്തി അഖിലേഷിന്റെ കാർമ്മികത്വത്തിൽ നടന്ന പൂജയിൽ, ശാഖാ പ്രസിഡന്റ് ടി.വി. വിശ്വംഭരൻ, സെക്രട്ടറി ടി.എസ്. പ്രദീപ്, വൈസ് പ്രസിഡന്റ് കെ.ആർ. സത്യൻ, ക്ഷേത്രം പ്രസിഡന്റ് വി.എസ്. ചന്ദ്രശേഖരൻ, സെക്രട്ടറി സി.കെ. രാമു, ട്രഷറർ പ്രേംകുമാർ, വനിതാ സംഘാംംങ്ങളായ നൈന കൊച്ചുതാമി, ദുവനേശ്വരി, മോഹിനി, രാജി, സുധ മുരളി എന്നിവർ പങ്കെടുത്തു.