ഇരിങ്ങാലക്കുട : ഇന്ന് 'മലപ്പുറം' എന്ന് പറയാൻ പാടില്ലെന്ന് പറയുന്നവർ നാളെ മലപ്പുറത്തേയ്ക്ക് കടക്കാൻ പാടില്ലെന്ന് പറയുന്ന അവസ്ഥയുണ്ടാക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. മല്ലപ്പുറം ജില്ലാ രൂപീകരണത്തിന് നേതൃത്വം നൽകിയ ഇടതുപക്ഷത്തിന് ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാകണം. ആർ.എസ്.എസ് ഇരിങ്ങാലക്കുട ഖണ്ഡ് വിജയദശമിയോട് അനുബന്ധിച്ച് നടത്തിയ പഥസഞ്ചലചത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ മുഖ്യമന്ത്രിക്ക് മലപ്പുറം എന്ന് പറയാനുള്ള അവകാശം പോലുമില്ലെന്നാണ് മുസ്ളിം മത മൗലികവാദികൾ പറയുന്നതെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. വേദഗണിതത്തിൽ അന്താരാഷ്ട്ര പുരസ്‌കാര ജേതാവായ ടി.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷനായി. ഖണ്ഡ് സംഘചാലക് പി.കെ. പ്രതാപവർമ്മ, ഖണ്ഡ് കാര്യവാഹ് പി.സി. അനീഷ്, ബൗദ്ധിക് പ്രമുഖ് പി.ഇ. രാഹുൽ തുടങ്ങിയവർ പ്രസംഗിച്ചു. ഗാന്ധിഗ്രാമിൽ നിന്നാരംഭിച്ച പഥസഞ്ചലനം ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് വഴി അയ്യങ്കാവ് മൈതാനിയിൽ സമാപിച്ചു.