 
കയ്പമംഗലം: ചെന്ത്രാപ്പിന്നി കുമാരമംഗലം എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്തിൽ പ്രതിമാസ ചതയ പൂജ നടത്തി. ശാഖാ പ്രസിഡന്റ് ജയരാജൻ മേനോത്തുപറമ്പിൽ, സെക്രട്ടറി ഗോപിനാഥൻ പോത്താംപറമ്പിൽ എന്നിവർ നേതൃത്വം നൽകി. നാട്ടിക യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണംപുള്ളി ശിവഗിരി തീർത്ഥാടനത്തെപ്പറ്റി സംസാരിച്ചു. മറ്റ് ഭാരവാഹികളും വനിതാസംഘം പ്രവർത്തകരും ദൈവദശകം ആലപിച്ചു.