1

തൃശൂർ: ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ കേരള വർമ്മ കോളേജ്, മലയാള വിഭാഗത്തിന്റെയും ഗുരുവായൂർ പുതൂർ ട്രസ്റ്റിന്റെയും സഹകരണത്തോടെ ഉണ്ണിക്കൃഷ്ണന്റെ സാഹിത്യ സംഭാവനകൾ ചർച്ച ചെയ്യുന്ന സെമിനാർ 'പുതൂർ സാഹിത്യവും ആനപ്പകയുടെ 50 വർഷങ്ങളും' കേരളവർമ്മ കോളേജിൽ നടക്കും. 16ന് രാവിലെ പത്തിന് നടക്കുന്ന സെമിനാറിൽ ഡോ. എസ്.കെ. വസന്തൻ, ഡോ. സരസ്വതി ബാലകൃഷ്ണൻ, കെ. ഉണ്ണിക്കൃഷ്ണൻ, ഷാജു പുതൂർ, ഡോ. എം.ആർ. രാജേഷ്, വിജയൻ പുന്നത്തൂർ, ഡോ. മായ എസ്. നായർ തുടങ്ങിയവർ നേതൃത്വം നൽകുമെന്ന് പ്രോഗ്രാം കോ- ഓർഡിനേറ്റർ അപർണ ബാലകൃഷ്ണൻ അറിയിച്ചു.