ഏങ്ങണ്ടിയൂർ: എസ്.എൻ.ഡി.പി ആയിരംകണ്ണി ശാഖയുടെ നേതൃത്വത്തിൽ അഷ്ടോത്തര മന്ത്രാർച്ചനയോടെ ഗുരുപൂജയും സർവൈശ്വര്യപൂജയും നടത്തി. കടലായി ശിവക്ഷേത്രം മേൽശാന്തിയും പ്രഭാഷകനുമായ പ്രജീഷ് ശാന്തി മുഖ്യകാർമ്മികനായി. കുണ്ടലിയൂർ ശ്രീനാരായണ ഗുരുകുലം മഠാധിപതി സ്വാമി തത്വ തീർത്ഥ അനുഗ്രഹ പ്രഭാഷണം നടത്തി. മികച്ച പച്ചക്കറി കർഷകക്കുള്ള അവാർഡ് നേടിയ ഷാലി സുധീറിനെയും ബി.സി.എ റാങ്ക് ജേതാവ് ഐശ്വര്യ സന്തോഷിനെയും ആദരിച്ചു. നാട്ടിക യൂണിയൻ കൗൺസിലർ കെ.എസ്. ദീപൻ, വാടാനപ്പിള്ളി ശാഖാ സെക്രട്ടറി വി.എൻ. നാരായണ ബാബു, ബീച്ച് ശാഖാ പ്രസിഡന്റ് പ്രദീപ് കരീപാടത്ത്, കുന്നംകുളം യൂണിയൻ കൗൺസിലർ ഗോപിനാഥൻ തലപ്പുള്ളി, വാസുദേവൻ കുന്നത്ത്, കുമാരൻ പനച്ചിക്കൽ, ജയഗോപാൽ വയക്കാട്ടിൽ, മനോജ് കൊഴിശ്ശേരി, പ്രകാശ് കടവിൽ, ജയൻ കോഴിശേരി, എ.ടി. അഭിലാഷ്, പി.ബി. ഉണ്ണിക്കൃഷ്ണൻ, ചന്ദ്രമതി കുമാരൻ, മാലതി, കാന്തിമനോഹരൻ, ലതാ മോഹൻ, സുഷിനാ മുരളി, അജിത സുദർശൻ തുടങ്ങിയവർ സംബന്ധിച്ചു.