 
തൃശൂർ : കേരള ബാർ കൗൺസിലിന്റെ ഡോ.എൻ.ആർ.മാധവ മേനോൻ അവാർഡ് സുപ്രീം കോടതി റിട്ട. ജഡ്ജി കുര്യൻ ജോസഫിന് സമ്മാനിക്കും. നിയമ രംഗത്ത് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് അവാർഡ്. 26ന് തൃശൂർ ഡി.ബി.സി.എൽ.സിയിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത് മുഖ്യാതിഥിയാകും. കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എൻ.നഗരേഷ്, ബാർ കൗൺസിൽ ഒഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിസ്ര, മന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ പങ്കെടുക്കുമെന്ന് കേരള ബാർ കൗൺസിൽ ചെയർമാൻ ടി.എസ്.അജിത്ത്, എം.ആർ.മോനിഷ്, ജോജോ ജോർജ് എന്നിവർ പറഞ്ഞു.