 
തൃശൂർ: ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്‌കൂളിൽ കാലാവസ്ഥാ മാറ്റം പ്രവചിക്കുന്ന സാറ്റലൈറ്റ് നിർമാണ പരിശീലനം ഇന്നും നാളെയുമായി നടക്കും. ഐ.എസ്.ആർ.ഒ ബഹിരാകാശ പഠന പദ്ധതിയുടെ ഭാഗമായാണിത്. വിദ്യാർത്ഥികളിൽ അന്തരീക്ഷപഠനം, സ്‌പേസ് എൻജിനിയറിംഗ് തുടങ്ങിയ വിഷയങ്ങളിൽ താത്പര്യം വളർത്തുകയാണ് ലക്ഷ്യം. രാവിലെ ഒമ്പതിന് തുടങ്ങുന്ന പരിശീലന പരിപാടിക്ക് ശാസ്ത്രജ്ഞരായ സതീഷ് റാവു, ഡോ. കെ.പി. സുബ്രഹ്മണ്യൻ, ഡോ. ടി.ആർ. ഗോവിന്ദൻകുട്ടി എന്നിവർ നേതൃത്വം നൽകും. ആറാം ക്ലാസ് മുതൽ 12 വരെ ക്ലാസുകളിലെ 80ലേറെ കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുമെന്ന് പ്രിൻസിപ്പൽ ഡോ. സുജാത ഹരിമോഹൻ, സ്‌കൂൾ മാനേജ്‌മെന്റ് സീനിയർ വൈസ് പ്രസിഡന്റ് പി.കെ. മുഹമ്മദ്, സെക്രട്ടറി പി.കെ. അൻവർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.