 
കൊടുങ്ങല്ലൂർ : യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്തപ്പുരയിൽ ദേശിയ പാത ഉപരോധിച്ചു. കഴിഞ്ഞ ദിവസം ദേശിയപാതയിലെ കുഴിയിൽ വീണ് ഒരു യുവാവ് മരിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. മണ്ഡലം പ്രസിഡന്റ് ഹക്കീം ഇക്ബാൽ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഔസേപ്പച്ചൻ ജോസ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ പി.വി. രമണൻ, എ.എ. മുസമ്മിൽ എന്നിവർ സംസാരിച്ചു. നിഷാഫ് കുരിയപ്പിള്ളി, ജോബി വള്ളിവട്ടം, സനിൽ സത്യൻ, സുനിൽ കളരിക്കൽ എന്നിവർ നേതൃത്വം നൽകി.