attur

തൃശൂർ: ആറ്റൂർ സന്തോഷ് കുമാർ തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും ചെറിയ രാമായണത്തിന്റെ ഇഗ്ലീഷ്, ഹിന്ദി, തമിഴ്, സംസ്‌കൃതം തർജമകളുടെ പ്രകാശനം നെടുപുഴ കസ്തൂർബ കേന്ദ്രം വനിതാ വായനശാലയിൽ പ്രബുദ്ധ കേരളം പത്രാധിപർ സ്വാമി നന്ദാത്മജാനന്ദ കസ്തൂർബാ ഭവൻ അന്തേവാസികൾക്ക് നൽകി നിർവഹിച്ചു. കസ്തൂർബാ ഗാന്ധി ട്രസ്റ്റ് ഉപദേശകസമിതി അംഗം സി.എൻ. ഗോപിനാഥൻ അദ്ധ്യക്ഷനായി. വിവർത്തനം ചെയ്ത ടി.പി. ശോഭ, സുധീർ മങ്കുഴി, പി.ആർ. രമ്യ, എം.എസ്. ഗിരിഷ്‌കുമാർ എന്നിവരെ ഡോ. ഡി. രാമനാഥൻ, ഡോ. സി. ശാന്ത, വി.എസ്. ഗിരീശൻ എന്നിവർ ആദരിച്ചു. ആറ്റൂർ സന്തോഷ്‌കുമാർ, ശശി കളരിയേൽ, മഹേഷ് ചന്ദ്രശേഖരൻ, ലേഖ ടി.എസ് തുടങ്ങിയവർ പ്രസംഗിച്ചു.