kpr

തൃശൂർ: ഓൺലൈൻ പ്ലാറ്റ്‌ഫോം തൊഴിലാളികൾക്കായി സമഗ്ര നിയമം പാസാക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ. കേരള സ്റ്റേറ്റ് ഗിഗ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു. യൂബർ ടാക്‌സി, ഓട്ടോ തൊഴിലാളികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിനും തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമസംവിധാനങ്ങൾ ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.ജി. ശിവാനന്ദൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സിജോ പൊറത്തൂർ, വി.എസ്. സുനിൽകുമാർ, മനുരാജ്, വിജയകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.എൻ. രഘു സ്വാഗതവും ജില്ലാ പ്രസിഡന്റ് മനു ജേക്കബ് നന്ദിയും പറഞ്ഞു. യൂണിയൻ നേതാക്കളായ ഷെമീർ, അഫ്‌സൽ അബൂബക്കർ, ഷെഫീക്ക് ബഷീർ, മനുരാജ്, ഹേമന്ത്, ആന്റോ, ഷബീർ, മുജീബ്, അൻസാർ, രഞ്ജിത്ത് നേതൃത്വം നൽകി.