കൊടുങ്ങല്ലൂർ: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീ സമൂഹത്തെ സജ്ജരാക്കുന്നതിനായി വനിതാ ഏരിയാ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വനിതാ സാഹസ് ഏകദിന ക്യാമ്പ് കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷമീന ഷരീഫ് അദ്ധ്യക്ഷയായി. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ് ടി. നിർമല മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി രാജലക്ഷ്മി കുറുമത്ത് ക്ലാസുകൾക്ക് നേതൃത്വം നൽകി. പ്രൊഫ. കെ. സിറാജ്, എം.കെ. അബ്ദുൾസലാം, അഡ്വ. വി.എം. മുഹിയുദ്ദീൻ, ജില്ലാ ജനറൽ സെക്രട്ടറി മേരി ജോളി, ജയലക്ഷ്മി, ടി.എം. കുഞ്ഞുമൊയ്തീൻ, മണ്ഡലം പ്രസിഡന്റ് പ്രസന്ന ശിവദാസൻ, പാസ്‌ക്ലീന തോമസ്, ആശ കമറുദ്ദീൻ, ജോസ്മി ടൈറ്റസ്, സുനിൽ മേനോൻ, സൈനുദ്ധീൻ കാട്ടകത്ത് എന്നിവർ സംസാരിച്ചു.