 
ചേർപ്പ് : ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന് വള്ളിശ്ശേരി എസ്.എൻ.ഡി.പി ശാഖ ചികിത്സാ സഹായം നൽകി. വള്ളിശ്ശേരി കുന്നത്ത് വളപ്പിൽ മോഹനൻ മകൻ ശ്രീലാലിനാണ് ചികിത്സാ സഹായം നൽകിയത്. രണ്ടുവർഷത്തോളമായി ബ്രെയിൻ ട്യൂമർ ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായ ശ്രീലാൽ (32) കീമോതെറാപ്പി ചെയ്യുന്നതിനായി വൻതുകയാണ് ചെലവഴിക്കുന്നത്. തുടർചികിത്സയ്ക്ക് ഇനിയും ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എസ്.എൻ.ഡി.പി വള്ളിശ്ശേരി ശാഖാ പ്രസിഡന്റ് പി.ഡി. സരേഷ് ബാബു, സെക്രട്ടറി ശ്രീധരൻ പേട്ടയിൽ, ചന്ദ്രൻ പുറത്താള എന്നിവർ പങ്കെടുത്തു.