ngo

തൃശൂർ: കണ്ണൂരിൽ എ.ഡി.എമ്മിന്റെ മരണത്തിൽ അനുശോചിച്ച് റവന്യൂ ജീവനക്കാർ. ഇന്നലെ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ കളക്ടർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ അഖിൽ മേനോൻ, എ.ഡി.എം: ടി. മുരളി എന്നിവർ സംസാരിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പരസ്യമായി അപമാനിച്ചതിനെത്തുടർന്ന് കണ്ണൂരിൽ എ.ഡി.എം: ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് താലൂക്ക് ഓഫീസിന് മുന്നിൽ എൻ.ജി.ഒ അസോസിയേഷൻ പ്രകടനവും വിശദീകരണ യോഗവും നടത്തി. ജില്ലാ പ്രസിഡന്റ് ഡെയ്‌സൺ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് ട്രഷറർ കെ. സൂരജ് അദ്ധ്യക്ഷനായി. ടി.ജി. രഞ്ജിത്ത്, ടി.പി. ഹനീഷ് കുമാർ, ഐ.ബി. മനോജ്, ടി.ഡി. ജോണി, അരുൺ സി. ജയിംസ്, ടി.ഐ. ഷിൻസി, നിഖിൽ ദാസ് എന്നിവർ സംസാരിച്ചു.