1

തൃശൂർ: റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിൽ കുറ്റകരമായ അനാസ്ഥയാണ് കോർപറേഷൻ കാണിക്കുന്നതെന്ന് നഗരാസൂത്രണകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ജോൺ ഡാനിയേൽ. കോടികളുടെ പദ്ധതികൾ കൗൺസിലിൽ വരുന്നതിനു മുമ്പ് മുൻകൂർ അനുമതി കൊടുക്കുന്ന മേയർ ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളിൽ അത് ചെയ്യാത്തത് പ്രതിഷേധാർഹമാണ്. റോഡുകളുടെ റീടാറിംഗ് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ്. അഞ്ചു കോടി രൂപ വകയിരുത്തി പണി ആരംഭിച്ച ആകാശപ്പാത ഉദ്ഘാടനം കഴിഞ്ഞപ്പോൾ 11 കോടിയിലെത്തിയത് എങ്ങനെയെന്ന് മേയർ വ്യക്തമാക്കണം. ഇത്രയും തുക ചെലവാക്കിയിട്ടും മഴയിൽ ആകാശപ്പാത ചോർന്നൊലിക്കുകയാണ്. ഇതേപ്പറ്റി അന്വേഷിക്കണമെന്നും ജോൺ ഡാനിയേൽ ആവശ്യപ്പെട്ടു.