മാള: കാർമൽ കോളേജ് റിസർച്ച് സെല്ലും ഐ.ക്യു.എ.സിയും സംയുക്തമായി മുൻ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ കാതറിന്റെ ബഹുമാനാർത്ഥം 'ഫോസ്റ്ററിംഗ് റിസർച്ച് ഇന്റഗ്രിറ്റി ത്രൂ ക്വാളിറ്റി കൾച്ചർ 'എന്ന വിഷയത്തിൽ ഏകദിന ദേശീയ സെമിനാർ നടത്തി. ബാംഗ്ലൂർ ഡി.വി.കെ പൊന്തിഫിക്കൽ അഥീനിയം ലൈബ്രേറിയൻ ഡോ. ഫാദർ ജോൺ നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. എം.ജി. യൂണിവേഴ്‌സിറ്റി ലൈബ്രറി റഫറൻസ് അസിസ്റ്റന്റ് ഡോ. വി. വിമൽകുമാർ ബെസ്റ്റ് പ്രാക്ടീസസ് ഫോർ അക്കാഡമിക് ആൻഡ് റിസർച്ച് ഇംപാക്ട് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റിനി റാഫേൽ, ഫിലിപ്പ്, ഡോ. വിദ്യ ഫ്രാൻസിസ്, ഡോ. രമ എന്നിവർ പ്രസംഗിച്ചു.